പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായാത്. ദീക്ഷിത്ത് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.






