ആലപ്പുഴ: റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയിൽവേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
കാൽമുട്ടിന് താഴെയുള്ള ഭാഗമാണ് റെയിൽവേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിൻ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാൽ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാൽ ആണെന്നും സംശയിക്കുന്നു.









