Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഞാന്‍ ഇന്ത്യയുടെ മരുമകള്‍ തിരിച്ചയക്കരുത് ; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടണമെന്ന നിര്‍ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട എന്ന അഭ്യർത്ഥനയുമായാണ് സീമ രംഗത്തെത്തിയത്. 2023 ൽ ഭർത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറിന്റെ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലേക്ക് വന്ന അവർ ഉത്തർപ്രേദേശ് സ്വദേശിയും തന്റെ ആൺസുഹൃത്തുമായ സച്ചിനെ പിന്നീട് വിവാഹം കഴിക്കുകയും തുടർന്ന് ഇന്ത്യയിൽ ജീവിക്കുകയുമായിരുന്നു . പാകിസ്ഥാൻ പൗരന്മാർക്ക് രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കരുതെന്ന് അഭ്യർത്ഥിക്കാൻ സീമ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു വിഡിയോയിലൂടെയാണ് കേന്ദ്ര സർക്കാരിനോടും യോഗി സർക്കാരിനൊടും സീമ അഭ്യർത്ഥന നടത്തിയത്. പകിസ്ഥാന്റെ മകളായ താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഇന്ത്യയില്‍ അഭയാര്‍ത്ഥിയാണെന്നും സീമ വിഡിയോയിൽ പറയുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer