മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാത്ഥിയായ എം സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെയാകും നാമ നിർദേശ പത്രിക സമർപ്പിക്കുക. അതേസമയം ഇന്ന് ജന്മനാടായ നിലമ്പൂരില്‍ എത്തിയ സ്വരാജിന് വമ്പിച്ച സ്വീകരണമാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനലിൽ നൽകിയത്. സ്വരാജ് ഇന്ന് എത്തിയതോടെ ശക്തമായ പ്രചാരണങ്ങളാകും ഇനി നിലമ്പൂരില്‍ ഉണ്ടാകുക.
ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മത സാമുദായിക നേതാക്കളെയും ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. യൂഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടന്‍ ഷൗക്കത്തും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവർത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തിൽ വാഹന റാലിയോടെ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമർപ്പിക്കുക.






