ന്യൂഡൽഹി : മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാര സോനത്തിനെതിരെ സഹോദരൻ ഗോവിന്ദ്. തന്റെ സഹോദരിയാണ് ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് ഉറപ്പാണെന്നാണ് ഗോവിന്ദ് വ്യക്തമാക്കിയത്. എന്നാൽ ഈ കുറ്റകൃത്യത്തിൽ സോനത്തിന്റെ പങ്കുണ്ടെന്ന സാധ്യത അവരുടെ മാതാപിതാക്കൾ തള്ളിയിരുന്നു. “ഇതുവരെ കണ്ടെത്തിയ തെളിവുകൾ പ്രകാരം, ഈ കൊലപാതകം നടത്തിയത് അവളാണെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ഈ കേസിലെ എല്ലാ പ്രതികളും രാജ് കുശ്വാഹയുമായി ബന്ധമുള്ളവരാണ്. സോനം ആയുള്ള എല്ലാ ബന്ധങ്ങളും ഞങ്ങൾ വിച്ഛേദിച്ചു.
രാജയുടെ കുടുംബത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു” ഗോവിന്ദ് പറഞ്ഞു.രാജ് കുശ്വാഹയുമായുള്ള ബന്ധത്തെക്കുറിച്ച് സോനം ഒരിക്കലും അവരുടെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മെയ് 11 നാണ് ഇൻഡോറിൽ വച്ച് സോനവും രാജയും വിവാഹിതരായത് പിന്നീട് ഇവർ ഹണിമൂണിനായി മേഘാലയയിലേക്ക് പോയി. മെയ് 23 ന് ദമ്പതികൾ നോൻഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് പുറപ്പെട്ടു. ഈ സമയം മുതൽ ആൺ ദമ്പതികളെ കാണാതായത് . പിന്നീട് പത്ത് ദിവസത്തിന് ശേഷം, 20 കിലോമീറ്റർ അകലെയുള്ള 200 അടി താഴ്ചയുള്ള ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത് . എന്നാൽ സോനം ഈ സമയം ഒളിവിൽ പോയിരുന്നു.






