കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്.
ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ളവർ ആശുപത്രിയിൽ ഉണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ എം.ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു.




