ആലപ്പുഴ: യുഡിഎഫിന് ഭൂരിപക്ഷമുള്ള വീയപുരത്ത് എൽഡിഎഫിലെ പി. ഓമനയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. ക്വാറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
ആകെയുള്ള 14 സീറ്റിൽ യുഡിഎഫ് 6, എൽഡിഎഫ് 5, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നാൽ യുഡിഎഫിൽ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല.
കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നിരുന്നു ഇതേ തുടർന്നാണ് പി ഓമനയെ പ്രസിഡന്റായി തെരെഞ്ഞെടുത്തത്.




