സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുംമെന്ന് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു: പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുമെന്നും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.

അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചു. ഇത്തരം 50 ഓളം ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി ഉള്‍പ്പെടെയുള്ള വനിത ഉദ്യോഗസ്ഥര്‍ ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ മാതൃകാപരമായി കൈകാര്യം ചെയ്യുന്നു.പ്രകോപനമില്ലാതെ അഖ്‌നൂരിനടുത്തുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി ലഷ്‌കറെ ത്വയ്ബയുമായി ബന്ധപ്പെട്ട ലോണി പാഡില്‍ ബിഎസ്എഫ് ആക്രമണം നടത്തിയെന്നും 72 പാക് പോസ്റ്റുകളും 47 ഫോര്‍വേര്‍ഡ് പോസ്റ്റുകളും തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

Recent News

Advertisement