സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്ത്യൻ വംശജനായ യു.എസ്. തന്ത്രജ്ഞൻ അറസ്റ്റിൽ

വാഷിംഗ്ടൺ: പ്രമുഖ വിദേശ നയതന്ത്ര വിദഗ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസിനെ യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പ്രധാന കുറ്റാരോപണം.

യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ടെല്ലിസിന് പരമാവധി 10 വർഷം തടവും 2,50,000 ഡോളർ പിഴയും ലഭിക്കാം. രഹസ്യരേഖകളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് യു.എസ്. അറ്റോർണി ലിൻഡ്‌സെ ഹാലിഗൻ വ്യക്തമാക്കി.

2023 ഏപ്രിലിൽ വാഷിംഗ്ടൺ സമീപത്ത് നടന്ന അത്താഴവിരുന്നിലാണ് ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് എഫ്ബിഐ റിപ്പോർട്ടിൽ പറയുന്നു. ഇറാൻ-ചൈന ബന്ധങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. അത്താഴവിരുന്നിലേക്കെത്തുമ്പോൾ ടെല്ലിസ് കൊണ്ടുവന്നിരുന്ന ഒരു കവർ തിരിച്ചുപോകുമ്പോൾ കാണാതായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ, ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് സമ്മാനപ്പൊതികൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.

യു.എസ്.-ഇന്ത്യ ബന്ധങ്ങളിലും ദക്ഷിണേഷ്യൻ സുരക്ഷാ നയങ്ങളിലും മുൻനിര വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ആഷ്‌ലി ടെല്ലിസ്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ദേശീയ സുരക്ഷാ കൗൺസിലിൽ അദ്ദേഹം പ്രത്യേക സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ടെല്ലിസിനെതിരായ കേസ് യു.എസ്. പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement