Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുകെയിൽ ഇന്ത്യൻ വംശജ പീഡനത്തിനിരയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: യുകെയിലെ പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ വർണവിവേചനത്തിന്റെ പേരിൽ പീഡിപ്പിച്ചു. ശനിയാഴ്ച വാൾസാൾയിലെ പാർക്ക് ഹാൾ പ്രദേശത്താണ് സംഭവം. അതിഭീകരമായ രീതിയിലായിരുന്നു ആക്രമണമെന്നാണ് വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ 30 വയസ്സ് തോന്നിക്കുന്ന വെളുത്ത യുവാവാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കടുത്ത നീലനിറത്തിലുള്ള ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സ്ത്രീയ്‌ക്കെതിരായ അത്യന്തം ക്രൂരമായ ആക്രമണമാണ് നടന്നത്. പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്, എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോണൻ ടൈറർ വ്യക്തമാക്കി.

ഒൾഡ്ബറിയിൽ കഴിഞ്ഞ ആഴ്ചകളിൽ സിഖ് യുവാവിനെ വർണവിവേചനത്തിന്റെ പേരിൽ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. പീഡനത്തിനിരയായത് പഞ്ചാബി വംശജയായ സ്ത്രീയാണെന്നാണ് പ്രാദേശികർ നൽകിയ വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer