Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദർശനം: ഈ മാസം 18 നെന്ന് സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്ച കേരളത്തിലെത്തുമെന്ന് സൂചന. ഈ മാസം 18ന് കോട്ടയത്ത് എത്തുകയും പിറ്റേ ദിവസം 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് വിവരം.

പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതി ഭവൻ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. രാഷ്ട്രപതിക്കുള്ള താമസ സൗകര്യം കുമരകത്താണ് ഒരുക്കുന്നത്. പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയിലും പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എന്നാൽ സന്ദർശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നിർത്തിവച്ചു. തുടർന്ന് ഇപ്പോൾ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer