Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ പാറയും ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ്; എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കന്യാകുമാരി: തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ പാറയും തമ്മിൽ ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തിൽ നിര്‍മ്മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു. ഉദ്ഘാടനത്തിന് ശേഷം, പാലത്തിലൂടെ കാൽനട യാത്രയും സ്റ്റാലിൻ നടത്തി.

77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ള ഗ്ലാസ് ബ്രിഡ്ജ്, ഇന്ത്യയിലെ തന്നെ കടലിന് മുകളിലൂടെ ഉള്ള ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധി തിരുവള്ളുവർ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ സിൽവര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് കന്യാകുമാരിയിൽ 37 കോടി രൂപയുടെ പദ്ധതി തമിഴ്‌നാട് സർക്കാർ നടപ്പാക്കിയത്. നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടർന്ന് തിരുവള്ളുവർ പ്രതിമയിലേക്കും യാത്ര ചെയ്യാൻ വിനോദസഞ്ചാരികൾക്ക് ഫെറി സർവീസിനെ ആശ്രയിക്കേണ്ടിവന്നിരുന്നു.

ചില്ലുപാലത്തിന്റെ ഉദ്ഘാടനത്തോടെ, സഞ്ചാരികൾക്ക് കടൽക്കാഴ്ചകൾ ആസ്വദിച്ച് രണ്ടിടത്തേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് തമിഴ്നാട് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഉപ്പുകാറ്റിൽ കേടുപാടുകൾ സംഭവിക്കാത്ത രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കടലിൽ നിൽക്കുന്ന പാലം ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer