സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ,ഗായകന് വധശിക്ഷ വിധിച്ച് ഇറാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാന്‍:ഗായകന്‍ തൂമജ് സലേഹിയെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍.ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്തിനാണ്
ഗായകന് വധശിക്ഷ വിധിച്ചത്.യുവജനങ്ങള്‍ സജീവമായി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പാട്ടുകളിലൂടെ തൂമജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തൂമജ് സലേഹിയുടെ പാട്ടുകള്‍ സമരമുഖത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ 2022 ഒക്ടോബറിലാണ് ഗായകനെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ആറ് മാസം തടവിനാണ് ആദ്യം കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ഗായകന്റെ അഭിഭാഷകന്‍ വിശദമാക്കി.

ഇ പി ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി- കെ സുധാകരന്‍

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ ഗാനങ്ങളുടെ പേരില്‍ നേരത്തെ തന്നെ നോട്ടപ്പുള്ളിയായിരുന്നു തൂമജ്.തന്റെ സൃഷ്ടികളുടെ പേരില്‍ അടുത്തിടെ ഇറാന്‍ അറസ്റ്റ് ചെയ്ത് ഏറ്റവും പ്രമുഖരിലൊരാളാണ് തൂമജ്.2021ല്‍ ഗാനങ്ങളുടെ പേരില്‍ അറസ്റ്റിലായി പുറത്തിറങ്ങിയെങ്കിലും വിപ്ലവ സ്വഭാവമുള്ള ഗാനങ്ങളെഴുതുന്നതില്‍ നിന്ന് തൂമജ് പിന്തിരിഞ്ഞിരുന്നില്ല.തൂമജിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ പ്രതിഷേധം ഇറാനില്‍ ശക്തമാവുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.