ഉപ്പ് സൂക്ഷിക്കുന്ന കുപ്പിക്കുള്ളിൽ കുറച്ച് അരിമണികൾ ഇട്ടാൽ മതി. 4-5 അരിമണികൾ ഇട്ടാൽ മതിയാകും. അരിക്ക് സ്വാഭാവികമായി ഈർപ്പം ആഗിരണം ചെയ്യുന്ന ഗുണമുള്ളതിനാൽ കുപ്പിക്കുള്ളിലെ അധിക നനവ് അത് വലിച്ചെടുക്കും. അതുകൊണ്ട് ഉപ്പ് വരണ്ടതായും പൊടിപോലെയും തുടരും.
ഉപ്പ് ഇട്ടുവെക്കുന്ന കുപ്പിയിൽ ഈർപ്പമില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപ്പ് നിറച്ച ശേഷം 4–10 അരിമണികൾ ചേർക്കുക. കുപ്പി എപ്പോഴും അടച്ചുവയ്ക്കുക. ഇത്ര മാത്രം ചെയ്താൽ മഴക്കാലത്തും ഉപ്പ് കട്ടപിടിക്കാതെ ഉപയോഗിക്കാനാകും. ഈ ട്രിക്ക് കൊണ്ട് നമ്മുക്ക് പല ഗുണങ്ങളും ഉണ്ട്. ഉപ്പ് എപ്പോഴും ഫ്രഷ് ആയി നിലനിൽക്കും. കട്ടപിടിക്കാത്തതിനാൽ ഉപ്പ് എടുക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാകും. കൂടാതെ കട്ടപിടിച്ച ഉപ്പ് സ്പൂൺ കൊണ്ട് പൊട്ടിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. ഈ ട്രിക്ക് മഴക്കാലത്തിന് ഏറ്റവും ഉപകാരപ്രദമാണ്.






