സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇറാനിലെ ടെഹ്റാനിൽ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രായേൽ വ്യോമസേന. കൂടാതെ ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. 60 വ്യോമസേന വിമാനങ്ങൾ ആക്രണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സമവായം ഉണ്ടാകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

എന്നാൽ യാതൊരു വിധ സമവായതിനും തയ്യാറാകാതെ നിൽക്കുകയാണ് ഇസ്രായേൽ. അമേരിക്കയുടെ പിന്തുണ കൂടി ഇസ്രയേൽ തേടുന്നുണ്ട്. ഇക്കാര്യത്തിൽ ട്രംപ് രണ്ടാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ഇസ്രയേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ബീർഷെബയിൽ താമസസ്ഥലങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിരുന്നു.

Content: Israel says it destroyed Iran’s nuclear weapons research center

Tags :

Recent News

Advertisement