സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ വാക്പോര്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രേമേയ നോട്ടീസിൽ സംസാരിക്കുന്നതിനിടെയാണ് സ്പീക്കര്‍ ഇടപെട്ടതോടെയാണ് വിഡി സതീശന് ക്ഷുഭിതനായത്. എസ് സി-എസ്ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടിയായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ സമയം കൂടുതലായെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു.
ഇതേത്തുടര്‍ന്നാണ് വിഡി സതീശനും സ്പീക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. സഭയില്‍ സംസാരിക്കാനുള്ളത് തന്റെ അവകാശമാണെന്നും, ആരുടെയും ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഈ ഫണ്ട് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.






