സി.ആര്‍.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാല്‍ ഖാന് ആശ്വാസമായി ജമ്മു കശ്മീര്‍ ഹൈകോടതിയുടെ വിധി . മിനാല്‍ ഖാനെ ദീര്‍ഘകാല വിസ അപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ നാടുകടത്തരുതെന്ന് കോടതി തടഞ്ഞു.ജമ്മുവില്‍ നിന്നുള്ള ഘരോട്ടെ നിവാസിയായ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മുനീര്‍ ഖാന്‍ രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാല്‍ ഖാനെ വിവാഹം കഴിച്ചത്. മുനീറില്‍നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് മിനാല്‍ നേരത്തെ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ് തനിക്ക് താല്‍ക്കാലിക വിസ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഇന്ത്യ വിടുക’ ഉത്തരവ് ഇരുവരുടെയും ജീവിതം പ്രതിസന്ധിയിലായത്. പാക്കിസ്ഥാനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാല്‍ ഖാനെ അട്ടാരി അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ച വിധി വന്നതിനെ തുടര്‍ന്ന് അവര്‍ അതിര്‍ത്തിയില്‍ നിന്ന് ജമ്മുവിലെ ഭര്‍തൃവീട്ടിലേക്ക് മടങ്ങിയെന്ന് അഭിഭാഷകന്‍ അങ്കൂര്‍ ശര്‍മ പറഞ്ഞു.






