ആലപ്പുഴ : ജവഹർ ബാലഭവൻ ആലപ്പുഴ സുവർണ്ണ ജൂബിലി നിറവിൽ. നവംബർ 13 ന് ആഘോഷ പരിപാടികൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഈ മാസം 15,16,17 തിയതികളിലായി കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കും സിനിമാ താരങ്ങളായ സാജിത് യഹിയാ, കുക്കു പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 13 ന് വിദ്യാത്ഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരങ്ങളും മറ്റു കലാപരിപാടികളും സംഘടിപ്പിക്കുമെന്നു സംഘടക സമിതി അറിയിച്ചു
ഒരു വർഷം നീണ്ട പരിപാടികളാണ് ആഘോഷ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് തീരുമാനിചിരിക്കുന്നത്. ആലോചന യോഗം എം എൽ എ എച്ച് സലാം ഉദ്ഘാടനം ചെയ്തു എക്സിക്യൂട്ടിവ് ഡയറക്ടർ രാജശേഖരൻ, അനിൽ കുമാർ , നാസർ കാസിം തുടങ്ങിയവർ പങ്കെടുത്തു.







