Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയമോൻ കരീമഠം സത്യപ്രതിജ്ഞ ചെയ്തു; വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് പ്രതിനിധി ജയമോൻ കരീമഠം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരിപ്പ് ഡിവിഷനിൽ നിന്നുള്ള അംഗമാണ് ജയമോൻ കരീമഠം. മെഡിക്കൽ കോളേജ് ഡിവിഷനിൽ നിന്നുള്ള അംഗം മറിയാമ്മ ഫിലിപ്പാണ് വൈസ് പ്രസിഡന്റ്. ഇതോടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് ഔദ്യോഗികമായി ഏറ്റെടുത്തു.

തുടർച്ചയായി രണ്ടാം തവണയാണ് അയ്മനം സ്വദേശികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ അയ്മനത്തു നിന്നുള്ള ആര്യ രാജനായിരുന്നു പ്രസിഡന്റ്. എന്നാൽ ഇത്തവണ ഭരണം യുഡിഎഫിന് ലഭിച്ചതോടെ അയ്മനത്തെ പ്രമുഖ കോൺഗ്രസ് നേതാവായ ജയമോൻ കരീമഠം ഈ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയവുമായാണ് ജയമോൻ കരീമഠം പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. കോൺഗ്രസ് അയ്മനം മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്. ബ്ലോക്ക് പരിധിയിലെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer