നടന് കാളിദാസ് ജയറാമിന്റെ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്‍കി. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാമും പാര്‍വതിയും സ്റ്റാലിനെ ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് സ്റ്റാലിന്‍. വിവാഹ ക്ഷണക്കത്ത് നല്‍കുന്ന ചിത്രങ്ങള്‍ കാളിദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി കരിംഗരായരാണ് കാളിദാസിന്റെ വധു. കഴിഞ്ഞ മാസം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് തരിണി. ധനുഷ് സംവിധാനത്തിലൊരുങ്ങിയ രായനാണ് കാളിദാസിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.




