കാസർഗോഡ്: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പ്രാ ഥമികാംഗത്വം നഷ്ടപ്പെട്ട് ഇ ന്ത്യൻ നാഷണൽ ലീഗ് പുറത്താക്കിയ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ പി അബ്ദുള്ള, എ.പി.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള നാഷണൽ ലീഗിൽ ചേരുമെന്ന് സൂചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സീറ്റ് വിഭജനം പൂർത്തിയായ സമയത്ത് തന്നെ അബ്‌ദുള്ള യെ പുറത്താക്കാൻ ഐ എൻ എൽ നേതാക്കൾക്കിടയിൽ ധാരണയുണ്ടായിരുന്നു. പടന്ന ക്കാട് വാർഡിൽ മത്സരിച്ച ഐ എൻ എൽ സ്ഥാനാർത്ഥി സുലൈഖക്കെതിരെ ഇന്നലെ പരസ്യമായി പ്രവർത്തിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അബ്ദുള്ളയെ ഐ എൻഎല്ലിൽ നിന്നും പുറത്താക്കിയതായി പറഞ്ഞുകൊണ്ട് പാർട്ടി നേതൃത്വം പത്രക്കുറിപ്പിറക്കി.
അഞ്ചുകൊല്ലം കാഞങ്ങാട് നഗരസഭയുടെ വൈസ് ചെയർമാൻ പദവി വഹിച്ച അബ്‌ദുള്ള ഒടുവിൽ പാർട്ടിക്ക് തന്നെ എതിരായെത്തി. പടന്നക്കാട് ജനറൽ വാർഡി ലാണ് സുലൈഖ മത്സരിച്ചത്. അബ്‌ദുള്ളക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ പാർട്ടി നേത്യ ത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. വൈസ് ചെയർമാൻ പദവി വഹിച്ച സമയം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചില്ല എന്ന് അണികൾ ഐ എൽ എൽ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.






