തിരുവനന്തപുരം : കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ ലഭിച്ചതാണെന്നും താൻ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതേസമയം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തിയുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു . ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ തന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു , താൻ ചെന്നു അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചു, മധുരം നൽകി കൂടാതെ തിരുവനന്തപുരത്ത് ഒരു വേദിയിൽ വെച്ച് തന്നെ അദ്ദേഹം കെട്ടിപ്പിടിച്ചു എന്നും സണ്ണി ജോസഫ് വ്യക്തമാക്കി . മാത്രമല്ല താനാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ തലയില്‍ തൊട്ടനുഗ്രഹിക്കുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. അതേസമയം നേതാക്കൾ തനിക്കൊരു യാത്രയയപ്പ് പോലും നൽകിയില്ലെന്നും തന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കൾ ഉണ്ടെന്ന് വ്യക്തമാക്കി കെ സുധാകരൻ എത്തിയിരുന്നു.






