കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസിൽ സാക്ഷി പറയുന്നവരെ കൊല്ലുമെന്നു വാട്സാപ്പ് മുഖാന്തരം ഭീഷണി സന്ദേശം. രണ്ടു ദിവസം മുൻപായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. മലേഷ്യൻ നമ്പറിൽ നിന്നാണ് വാട്സാപ്പ് സന്ദേശങ്ങൾ എത്തിയത്. കേസിൽ സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നാണ് ഭീഷണി.
യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 നായിരുന്നു യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായത്. 45 ഓളം പേര്‍ക്ക് പരിക്കേറ്റ അപകടത്തിൽ അന്ന് 8 പേരാണ് കൊല്ലപ്പെട്ടത് . സംഭവത്തിന് പിന്നാലെ കൊച്ചി തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തിരുന്നു.






