എറണാകുളം: തിരുവാങ്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്നുവയസ്സുകാരിയായ കല്യാണിയെ മുൻപും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുവും അയൽവായിസുമായ അശോകൻ. ഐസ്‌ക്രീമിൽ വിഷം കലർത്തി നേരെത്തെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നു കൂടാതെ കുട്ടികളെ ഇവർ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട് എന്നുമാണ് ലഭിക്കുന്ന വിവരം .
കൂടാതെ കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. എന്നാൽ സന്ധ്യയുടെ ഈ പ്രവർത്തികൾ കണ്ട് പേടിച്ച സുഭാഷിന്റെ അമ്മ സന്ധ്യയെ കൗൺസിലിങ്ങിന് വിധേയ ആക്കി എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .അതേസമയം ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന്‍ സുബാഷ് പറഞ്ഞു. മാത്രമല്ല വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുബാഷ് വ്യക്താക്കിയിരുന്നു.






