സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്

ലണ്ടൻ: 2028-ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, പുതിയ പ്രസിഡന്റ് പദവിക്ക് താൻ സജീവമായി ആലോചന നടത്തി വരികയാണെന്നും കമല ഹാരിസ് വ്യക്തമാക്കി.

ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തുമെന്ന് താൻ ഉറപ്പുള്ളതായി ഹാരിസ് പറഞ്ഞു. ഇത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്ത് സംഭവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തൻ്റെ മുഴുവൻ ജീവിതവും സേവനത്തിനാണ് സമർപ്പിച്ചതെന്നും, താൻ സർവേകളുടെ ഫലങ്ങളെ മുൻനിർത്തിയുള്ള തീരുമാനങ്ങൾ മാത്രമല്ല, സുതാര്യമായ സേവനമാണ് തന്റെ പ്രവർത്തനമെന്നും പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചു. ട്രംപ് സ്വേച്ഛാധിപത്യ രീതിയിൽ പ്രവർത്തിക്കുകയും, നീതിന്യായവകുപ്പ് പോലുള്ള സ്ഥാപനങ്ങളെ ആയുധമാക്കുകയും ചെയ്തുവെന്ന് അവർ കുറ്റപ്പെടുത്തി. കൂടാതെ, രാഷ്ട്രീയ വിമർശനങ്ങളെ ചെറുപ്പിക്കാൻ ഫെഡറൽ ഏജൻസികൾ ഉപയോഗിച്ചിട്ടുണ്ടെന്നും,ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടാൻ അദ്ദേഹം ശ്രമിച്ചു എന്ന്
ഹാരിസ് അവകാശപ്പെട്ടു.

ട്രംപിന് അനുകൂലമായി എളുപ്പത്തിൽ വഴങ്ങിയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമർശിച്ചു. അധികാരത്തിന് അടുത്തുള്ള നിലപാട് സ്വീകരിക്കുന്നത്, അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ശ്രമം എന്നിവയാണ് അവരുടെ ഈ സഹകരണം നിർണ്ണയിച്ചത് എന്നും ഹാരിസ് വ്യക്തമാക്കി.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement