Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹം: കങ്കണ റണാവത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ പരാമർശം.

ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ യാദൃശ്ചികമല്ലെന്നും കങ്കണ ആരോപിച്ചു. കുടുംബത്തിലെ മറ്റ് പ്രമുഖർ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലേക്ക് എത്തിയെന്നും അവർ കുറിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകളൊന്നും കങ്കണ പോസ്റ്റിൽ നൽകിയിട്ടില്ല.

1981നടുത്ത് ചിത്രീകരിച്ച ഗാന്ധി കുടുംബത്തിന്റെ പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഒരു കുടുംബ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോയിലെ മനേക ഗാന്ധിയുടെ പെരുമാറ്റവും കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളും ചൂണ്ടിക്കാട്ടി കങ്കണ ചില നിരീക്ഷണങ്ങൾ പങ്കുവെച്ചു. കുടുംബത്തിൽ നിന്ന് മനേക ഒറ്റപ്പെട്ടുനിൽക്കുന്നതായാണ് തന്റെ വിലയിരുത്തലെന്നും അവർ കുറിച്ചു.

സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ മനേക ഗാന്ധി കുടുംബവീട് വിട്ടുപോയതും കങ്കണ പരാമർശിച്ചു. സോണിയ ഗാന്ധി എങ്ങനെയാണ് ഗാന്ധി കുടുംബത്തിൽ ഇത്രത്തോളം സ്വാധീനമുള്ള വ്യക്തിയായി മാറിയതെന്നും അവർ ചോദിച്ചു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ പുറത്തിറങ്ങിയതിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നേതാക്കൾ നടത്തുന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് കങ്കണയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.

1980ൽ വിമാനാപകടത്തിലാണ് സഞ്ജയ് ഗാന്ധി മരിച്ചത്. 1984ൽ ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1991ൽ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix