സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കന്നഡ നടിക്കുനേരെ ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണം ചെയ്തു. സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഹനുമന്ദനഗറിലെ ഇവരുടെ വീട്ടിൽവെച്ചാണ് ആക്രമണം. ഈ മാസം നാലിനാണ് സംഭവം.

നടിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനുംമാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു. അക്രമംനടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയുംകുട്ടികളും വീട്ടിലേക്ക് തിരികെ വന്നത്. കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

Content: Kannada actress attacked; husband arrested

Tags :

Recent News

Advertisement