തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി പിടിയിൽ. ആര്യങ്കോട് സ്വദേശി കൈലി കിരൺ ആണ് പിടിയിലായത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ കാട്ടാക്കടയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
കാപ്പാ കേസ് പ്രതിയായ കിരണിനെ നാടു കടത്തിയിരുന്നു. നാട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കിരണിന് നേര്‍ക്ക് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് വെടിയുതിര്‍ത്തിരുന്നു.12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ.






