കാസർകോട്: മഞ്ചേശ്വരത്ത് കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 160 ലിറ്ററോളം മദ്യവുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ സ്വദേശി നിഖിൽ (28) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ കോയിപ്പാടി സ്വദേശി പ്രഭാകരനെ പിടികൂടാനായിട്ടില്ല.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യവേട്ട നടന്നത്.
കാറിൽ കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ കെ.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം.എം, രാഹുൽ ഇ, ഡ്രൈവർ പ്രവീൺ കുമാർ പി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.




