മണിരത്നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിനെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. കമൽ ഹാസൻ , സിമ്പു എന്നിവർ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചതെന്നും മണിരത്നം മികച്ച രീതിയില്‍ ഈ സിനിമ ഒരുക്കിയിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു. മിക്ക രംഗങ്ങളിലും OG മണി സാര്‍ വൈബ് ലഭിച്ചു. മണിരത്നം സര്‍- വിന്റേജ് ഗ്യാങ്സ്റ്റര്‍ സിനിമകളുടെ മാസ്റ്റര്‍ എന്നിങ്ങനെ പ്രതികരിച്ചുകൊണ്ടായിരുന്നു കാർത്തിക് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. അതേസമയം ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസന്‍ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം.
സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു തുടങ്ങിയ ഒരു നീണ്ട നിര തന്നെയാണ് ചിത്രത്തിൽ വേഷമിടുന്നത്. കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലനാണ് .






