തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-724 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ KG 887616 എന്ന നമ്പറിനാണ് ലഭിച്ചത്. നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു.ഇന്നത്തെ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.






