Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് മൊഗ്രാലിൽ ബൂത്ത് ലെവൽ ഓഫീസർ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് (32) ആണ് മരിച്ചത്. ചെർക്കളയിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഏകദേശം 7.30-ഓടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് പാലത്തിൽ നിർത്തിയതിന് ശേഷം സവാദ് പുഴയിൽ ചാടുകയായിരുന്നു. രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ പാലത്തിൽ ബൈക്ക് കണ്ടെത്തി.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് സവാദിനെ പുഴയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കളക്ടർ എത്തി വിഷയത്തിൽ സംസാരിച്ചാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer