സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തന്റെ ആദ്യ നായികയെ കണ്ട സന്തോഷം പങ്കുവച്ച് നടൻ മുന്ന സൈമൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടൻ മുന്ന സൈമൺ. നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003ല്‍ പുറത്തിറങ്ങിയ ഗൗരീശങ്കരം ആയിരുന്നു മുന്നയുടെ ആദ്യ ചിത്രം. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച റൊമാന്റിക് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

വർഷങ്ങൾക്കു ശേഷം കാവ്യാ മാധവനെ വീണ്ടും കണ്ട സന്തോഷത്തിൽ ഇരുവരും ഒരുമിച്ചുള്ള റീൽ മുന്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കു വെച്ചിരുന്നു. ‘കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2’ എന്ന് പറഞ്ഞാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇരുവരോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് നിരവധിപേരാണ് റീലിനു കമന്റുമായി എത്തുന്നത്.
കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മുന്നയും കാവ്യയും റീലിൽ പ്രത്യക്ഷപ്പെട്ടത്. നിരവധിപേരാണ് റീൽ വീഡിയോക്ക് കമൻറ്റുമായി എത്തിയത്. ഗൗരീശങ്കരം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്നാണ് പലരുടെയും ചോദ്യം. ഒരുപാട് നാളുകൾക്കു ശേഷം രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷമുണ്ട് എന്നും നിരവധി പേർ കമന്റ് ചെയ്തു.

നടി ജയഭാരതിയുടെ അനന്തരവനായ മുന്ന സൈമൺ ജനിച്ചു വളർന്നത് തമിഴ്നാട്ടിൽ ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ഗൗരീശങ്കരത്തിനു ശേഷം തമിഴ് സിനിമകളിൽ സജീവമായ താരം മൊഹബത്ത്, ബാങ്കിങ് അവേഴ്‌സ്, കുട്ടീം കോലും, ടു നോറ വിത്ത് ലവ് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.