സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ് ഇന്ന് വീണ്ടും കളത്തില്‍, എതിരാളി ഗോവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഗോവ എഫ്‌സിയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം.

ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. സീസണിലെ ആദ്യ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനായതിന്റെ സന്തോഷം ഗോളി സച്ചിന്‍ സുരേഷിനും ടീമിനും ഉണ്ട്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങി ടീമില്‍ കാര്യമായ മാറ്റം പരിശീലകന്‍ മൈക്കില്‍ സ്റ്റാറേ വരുത്താന്‍ സാധ്യതയില്ല.

ഒന്‍പത് കളിയില്‍ 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തും എട്ട് കളികളില്‍ 12 പോയിന്റുമായി ഗോവ ആറാം സ്ഥാനത്തുമാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.