കൊൽക്കത്ത: ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ ജെയ്മി മക്‌ലാരൻ നേടിയ ഗോളിലൂടെ മോഹൻ ബഗാൻ മുന്നിലെത്തി.5 ശതമാനവും പന്ത് കൈവച്ച മോഹന്‍ ബഗാന്‍ ആകെതൊടുത്തത് 23 ഷോട്ടുകളാണ്.
ഇഞ്ചുറി ടൈമിന്റെ 97-ാം മിനിറ്റിൽ ടോം ആൽഡ്രെഡ് നേടിയ ഗോളോടെ മത്സരഫലം ഉറപ്പിച്ചു. സമനില പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ ഫലപ്രദമായില്ല.
ഈ തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ സമ്മർദ്ദത്തിലായി. ഫെബ്രുവരി 22-ന് കൊച്ചിയിൽ നടക്കുന്ന അടുത്ത മത്സരത്തിലാണ് ടീമിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്.




