തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,640 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,09,120 രൂപയാണ് ഇന്നത്തെ വില.
കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണ് പുതിയ നിരക്ക്. ഇന്നലെ രാവിലെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 1,840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് വീണ്ടും 800 രൂപ കുറഞ്ഞതോടെ പവന്റെ വില 1,09,320 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളിവില ഉയർന്നു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, ഒരു പവൻ വെള്ളിക്ക് 2,450 രൂപയുമാണ് വില.




