സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം  എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ്‌ യുപിഎ‌സ്‌സി പുറത്തുവിട്ടത്‌. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ്‌ നിയമനം. സംവരണം അട്ടിമറിച്ചും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചുമുള്ള താൽക്കാലിക, കരാർ നിയമനങ്ങളാണ്‌ മറ്റു സംസ്ഥാനങ്ങളിൽ ഏറെയും.

മൂന്നര കോടി ജനസംഖ്യയുള്ള കേരളം പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി തൊഴിൽ രഹിതരായ യുവാക്കൾക്ക്‌ ആശ്വാസമേകുമ്പോൾ 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ  പിഎസ്‍സി വഴി നിയമിച്ചത് 4120 പേരെമാത്രം. 2022–2023 ലെ പിഎസ്‌സി നിയമന ശുപാർശകളുടെ കണക്ക്‌ യുപിഎസ്‌സിയാണ്‌ പുറത്തുവിട്ടത്‌. കേരളം കഴിഞ്ഞാൽ ​തമിഴ്നാടാണ്‌ തൊട്ടുപിന്നിൽ– 12645,  പശ്ചിമബം​ഗാളിൽ 3605‌ഉം.  ഭൂരിപക്ഷം സംസ്ഥാനങ്ങളിലെ നിയമനം ആയിരത്തിൽ താഴെയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.