പാലക്കാട്: ആലത്തൂർ കേരള അയൺ ഫേബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ ആലത്തൂർ ബ്ലോക്ക് കൺവെൻഷൻ 2025 നവംബർ 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലത്തൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ, പുതിയങ്കo വെച്ച് നടന്നു. ജില്ലാ കൺവെൻഷൻ സ്വാഗത സംഘത്തിന്റെ രൂപീകരണവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൺവെൻഷൻ ഉദ്ഘാടനം കെഐഎഫ് ഇയുഎ ജില്ലാ സെക്രട്ടറി സുധീർ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് വർഗീസ് സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ സംസ്ഥാന ട്രഷറർ രവീന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ ജില്ലാ ട്രഷറർ പ്രഭാകരൻ ജില്ലാ പ്രസിഡന്റ് ശശി ബ്ലോക്ക് സെക്രട്ടറി ഷിജു ബ്ലോക്ക് ട്രഷറർ ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധകമായ ചര്‍ച്ചകളും നിർദേശങ്ങളും ഉൾപ്പെടുത്തി സമ്മേളനം സമാപിച്ചു. ആലത്തൂർ ബ്ലോക്ക് കമ്മിറ്റി പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.



