Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“കിഴക്കമ്പലം മോഡൽ ” കേരളം മുഴുവൻ നടപ്പിലാക്കും. -സാബു എം ജേക്കബ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃക
കേരളം മുഴുവൻ നടപ്പിലാക്കുമെന്ന് ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് ചേർന്ന ട്വൻറി20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയ ശേഷം 37 കോടി രൂപയോളം മിച്ചം വയ്ക്കാൻ സാധിച്ച പഞ്ചായത്താണ് കിഴക്കമ്പലം. അഴിമതി രഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാൻ സാധി ച്ചത്. ആ തുക വൈദ്യുതി , പാചക വാതക ഗ്യാസ് എന്നിവയുടെ സബ്സിഡിയായി ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.

അഴിമതി തുടച്ചു നീക്കിയാൽ തന്നെ ഓരോ പഞ്ചായത്തിനെയും അവിടുത്തെ നികുതി വരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ ജനസേവന മാതൃകയാണ് ട്വൻ്റി 20 പാർട്ടി നടപ്പിലാക്കിയത്. ഗ്രാമങ്ങൾ തോറും വികസന വിപ്ലവമാണ് ട്വൻ്റി 20 ലക്ഷ്യം വയ്ക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 100 ലേറെ പഞ്ചായത്തുകളിൽ മത്സരിക്കുവാൻ പാർട്ടിയെ സജ്ജമാക്കി കഴിഞ്ഞെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, ഭാരവാഹികളായ അഡ്വ ചാർളി പോൾ, ബെന്നി ജോസഫ്, ഡോ. ഹറൂൺ എം.പിള്ളെ, ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വ. ചാർളി പോൾ
8075789768

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer