Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sabu M. Jacob

ട്വന്‍റി 20 വിജയിച്ചാൽ കുന്നത്തുനാടിന് 5000 കോടി രൂപയുടെ വികസന പാക്കേജ്: സാബു എം ജേക്കബ്

കൊച്ചി: ട്വന്റി20 അധികാരത്തിലെത്തിയാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്നും വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും, മണ്ഡലത്തിലെ 116 […]
Read more

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും

കൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികളെ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കി രംഗത്തെത്തിക്കുകയാണ് പാർട്ടി. എറ്റുമാനൂരിൽ നടി വീണ നായർ സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാനാവുന്നത് സന്തോഷകരമാണെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമുണ്ടെന്നും അഞ്ജലി നായർ പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയാണ് ട്വന്റി 20യുടെ സ്ഥാനാർത്ഥി.
Read more

ട്വന്റി 20 യുടെ എന്‍ഡിഎയില്‍ ചേര്‍ന്നു : സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണ്. ട്വന്റി 20 എന്‍ഡിഎയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് […]
Read more

“കിഴക്കമ്പലം മോഡൽ ” കേരളം മുഴുവൻ നടപ്പിലാക്കും. -സാബു എം ജേക്കബ്

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃകകേരളം മുഴുവൻ നടപ്പിലാക്കുമെന്ന് ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് ചേർന്ന ട്വൻറി20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയ ശേഷം 37 കോടി രൂപയോളം മിച്ചം വയ്ക്കാൻ സാധിച്ച പഞ്ചായത്താണ് കിഴക്കമ്പലം. അഴിമതി രഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാൻ സാധി ച്ചത്. ആ തുക […]
Read more

Recent News

Advertisement
WhiteswanTV Footer