കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണ്.
ട്വന്റി 20 എന്‍ഡിഎയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍.
മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഒറ്റക്ക് നിന്നാല്‍ ലക്ഷ്യങ്ങള്‍ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉന്‍മൂലനം ചെയ്യാന്‍ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവര്‍ക്കുള്ള മറുപടിയെന്നുമാണ് സാബു ജേക്കബിന്റെ പ്രതികരണം.




