തൃശ്ശൂർ: കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി കേരള കോൺഗ്രസ് (എം) കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. പന്നിത്തടം കനിവ് വൃദ്ധസദനത്തിൽ നടന്ന പരിപാടികൾ കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി. എസ്. രാജൻ, വി. കെ. സുമൻ, എൻ. ജെ. ജയ്മോൻ, കെ. ബി. ബജേഷ്, സി. എഫ്. റോബിൻ, സിജോ ചുങ്കത്ത്, എൻ. എൽ. ജോസ്, കൃഷ്ണൻകുട്ടി, ഒ. എം. ജോണി, വിജി ജയ്സൺ, പി. എസ്. റെജി, എം. വി. വിൽസൺ എന്നിവർ സംസാരിച്ചു. തുടർന്ന് വൃദ്ധസദനത്തിലെ താമസക്കാർക്ക് ഉച്ചഭക്ഷണം നൽകി.






