കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചതിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രതിയുടെ വീട്ടിൽവെച്ചായിരുന്നു മദ്യപാനം. ഇതിനിടെയാണ് വാക്കുതർക്കമുണ്ടായത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിനെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകയുംചെയ്തു.
പ്രതിതന്നെയാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസിന് ഫോൺചെയ്ത് താൻ കൊലപാതകം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. പ്രതി കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡയിലാണ്.


