കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിൽ ഒന്നാം സ്ഥാനം പ്രീഡിഗിക്കാണ്. എല്ലാ മുന്നണികളിലും പ്രീഡിഗ്രിക്കാർ ഇടം നേടി. എൺപതിമൂന്ന് സ്ഥാനാർഥികളിൽ പതിനേഴു പേരുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണ്. എസ്എസ്എൽസി മുതൽ പിഎച്ച്ഡി നേടിയവർ വരെ സ്ഥാനാർഥി പട്ടികയിലുണ്ട്.
മറ്റ് മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും സർക്കാർ ജോലിയിൽനിന്നു വിരമിച്ചവരുമുണ്ട് കൂട്ടത്തിൽ. ബി എ ബിരുദമാണ് രണ്ടാംസ്ഥാനത്ത്; പതിനാല് പേർ. ബിഎ, ബിഎസ്സി, ബികോം എന്നിവയിൽ ഉൾപ്പെടുന്നവർ ആകെ ഇരുപത്തി മൂന്ന് പേരുണ്ട്. പതിനൊന്നു സ്ഥാനാർഥികളുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയാണ്.പത്തു പേര് അധ്യാപക പരിശീലനം പൂർത്തിയാക്കിയവരാണ്. ഇവരിലൊരാൾ സെറ്റ് പാസായിട്ടുണ്ട്. ഒരു സ്ഥാനാർഥി ഹിന്ദി സാഹിത്യാചാര്യ കോഴ്സ് പാസായിട്ടുണ്ട്.
എംഎ,(ഏഴു) എംകോം (ഒന്നു) ബിരുദാനന്തര ബിരുദം നേടിയവരാണ്. സഹകരണ ബാങ്കിൽ ജോലി നേടാനുള്ള ജെ ഡി സിപാസായ മൂന്ന് പേരുണ്ട്. ഒരാൾ ഐടിഐ കോഴ്സ് വിജയിച്ചിട്ടുണ്ട്. ആറ് സ്ഥാനാർഥികൾ അഭിഭാഷകരാണ്. ഒരാൾ എൻജിനീയറിങ് മേഖലയിൽ എംടെക് ബിരുദം നേടിയിട്ടുണ്ട്. ഡോക്ടർ ഓഫ് ഫാർമസി ബിരുദമുള്ളയാളും ലിസ്റ്റിൽ ഉണ്ട്.






