കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള എരഞ്ഞിപ്പാലം ഡിവിഷൻ 65 ലെ സ്ഥാനാർത്ഥിനിർണയത്തിൽ അപാകത ആരോപിച്ച് കോൺഗ്രസിൽ നിന്നും രാജിവച്ച ഡിസിസി ജനറൽ സെക്രട്ടറി ഒടുവിൽ സിപിഎം സഹയാത്രികനായി തുടരും എന്നറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അതത് പ്രാദേശിക കമ്മിറ്റികളുടെ നിർദ്ദേശം അനുസരിച്ചാണെന്നും ജനകീയ വികാരം മാനിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥികൾ ആണെന്നുമുള്ള ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിന്റെ പ്രസ്താവന കളവാണെന്നും ആരോപിച്ചു. എരഞ്ഞിപ്പാലം ഡിവിഷനിൽ സ്ഥാനാർത്ഥികളായി വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ അവഗണിച്ചെന്നും പേമെന്റ് സീറ്റ് ആണ് ഇതൊന്നും പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ മതേതര ഭരണം കാഴ്ചവെക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റ് ആണ്. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് ഇടതുപക്ഷ സഹയാത്രികനായി തുടരാനാണ് തീരുമാനമെന്നും സിപിഎമ്മിൽ മെമ്പർഷിപ്പ് എടുക്കുന്ന കാര്യം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.






