കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് വെച്ച് കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ പ്രകടന പത്രിക കൈമാറി.
പ്രകടന പത്രിക മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പ്രകാശനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, അധ്യക്ഷനായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മേയർ ഡോ. എം. ബീന ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ഡെ.മേയർ സി.എം. മുസാഫർ അഹമ്മദ്, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സി.പി.ഐ അസി.സെക്രട്ടറി സത്യൻ മൊകേരി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, എം.പി. സൂര്യനാരായണൻ, പി.ടി. ആസാദ്, എൻ.കെ. അബ്ദുൾ അസീസ്, യു. പോക്കർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പ്രവർത്തകരാണ് പരിപാടിയ്ക്ക് എത്തിയത്.






