Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൃഷ്ണൻ കുട്ടിക്ക് ഇതും വശമുണ്ടല്ലേ; ലോലൻ ഓടക്കുഴൽ വായിക്കുന്ന വിഡിയോ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കരിക്ക് സീരീസ് അറിയാത്ത ഒരു മലയാളി ഉണ്ടോ എന്നുള്ളത് സംശയമാണ്. കരിക്കിൻ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ലോലൻ എന്ന കഥാപാത്രത്തിനായിരിക്കും. കരിക്ക് സീരിസിലൂടെ പ്രശസ്തനായ ‘ലോലൻ’ എന്ന ശബരീഷ് ഓടക്കുഴൽ വായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേരാ പാര എന്ന ജനപ്രിയ വെബ് സീരീസിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് സജിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു കാടിനടുത്തുള്ള റിസോർട്ടിൽ മഴയും ആസ്വദിച്ച് കിടക്കുന്ന ലോലനും ജോർജുമാണ് ഫ്രെയിമിൽ. മഴയുടെ പശ്ചാത്തല സംഗീതത്തിനൊപ്പം ‘ശിശിരകാല മേഘമിഥുന രതി പരാഗമോ’ എന്ന കീരവാണി ഗാനത്തിന്റെ ആമുഖത്തിൽ വരുന്ന ഓടക്കുഴൽ നാദം ശബരീഷ് മനോഹരമായി വായിക്കുന്നതും വിഡിയോയിലുണ്ട്.

1996–ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലാണ് ‘ശിശിരകാല മേഘമിഥുന രതി പരാഗമോ’ എന്ന എവർഗ്രീൻ ഗാനം. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം എംഎം കീരവാണിയുടേതാണ്. എംഡി രജേന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയത്. പി ജയചന്ദ്രനും കെഎസ് ചിത്രയും ചേർന്ന് ആലപിച്ച ഗാനം ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിലുള്ളതാണ്. വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കുറുകൾക്കകം പ്രേക്ഷകർ ഏറ്റെടുത്തു. നിരവധി ആരാധകരാണ് ശബരീഷിന്റെ വിഡിയോയിൽ കമന്റുമായി എത്തുന്നത്. ‘ഈ ലോലൻ ചേട്ടന് എന്തോരം കഴിവുകളാ, ഓസം, ഓവർ ടാലന്റട്, സകലകലാവല്ലഭൻ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

വെബ്സീരിസിലൂടെ അനവധി ആരാധകരെ സ്വന്തമാക്കിയ ശബരീഷ് അസാധ്യ ഗായകൻ കൂടിയാണ്. മറ്റ് പല കഥാപാത്രങ്ങളെയും ശബരീഷ് അവതരിപ്പിച്ചെങ്കിലും ലോലൻ എന്ന കഥാപാത്രവുമായാണ് ആരാധകർ എപ്പോഴും താരതമ്യം ചെയ്യാറ്. അമ്മ ഒഴിച്ച് ബാക്കി എല്ലാവരും തന്നെ ഇപ്പോൾ ലോലൻ എന്നാണ് വിളിക്കുന്നത് എന്നും ശബരീഷ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix