ആറ്റിങ്ങല്‍: ആലംകോട് സ്‌കൂള്‍ ബസിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പുറകിൽ നിന്നും വന്ന് ഇടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. എന്നാൽ പരിക്കുകൾ ഗുരുതരമല്ല.
Content: KSRTC bus hits school bus in Attingal; 5 children injured






