കോട്ടയം: ചങ്ങനാശ്ശേരി എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് തമ്മിൽ ഇടിച്ചത്.
അപകടത്തിൽ ഒരു ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.






