ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ബസ് മാവേലിക്കരയിലെ കടയിലേക്ക് ഇടിച്ചു കയറി. മാവേലിക്കര നടക്കാവിൽ രാവിലെയാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കിടെ ഡ്രൈവർ പ്രദീപ് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായി. ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.






